റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ഓട്ടോ തട്ടി മരിച്ചു

ചെറുവത്തൂർ : റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ്്വ ജുമാമസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാർഥിനി മരണപ്പെട്ടത്. കൈതക്കാട് എ യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ഷഹ്നയാണ് 8, റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം . വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ ഷഹ്ന റോഡിലേക്ക് ഇറങ്ങുകയായിരുന്നു . അപ്പോഴാണ് എതിർവശത്തു നിന്ന് വന്ന ഓട്ടോ ഷഹ്നയെ ഇടിച്ചത്, ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LatestDaily

Read Previous

13 വർഷം ഉണ്ണി വീൽചെയറിൽ

Read Next

മുട്ടുംന്തല ഷഫീഖ് ഒരു വർഷത്തിനിടെ ഗൾഫിലേക്ക് പറന്നത് 30 ലേറെ തവണ