ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വർണ്ണക്കള്ളക്കടത്ത് കാരിയർ അജാനൂർ മുട്ടുംന്തലയിലെ പള്ളിവളപ്പിൽ ഷഫീഖ് 36, ഒരു വർഷത്തിനിടെ ഗൾഫിൽ നിന്നും കേരളത്തിലേക്കുൾപ്പെടെ യാത്ര നടത്തിയത് മുപ്പതിലേറെ തവണ. അക്രമത്തിനിരയായ ഷെഫീഖ് വൻ സ്വർണ്ണക്കള്ളക്കടത്ത് കാരിയറാണെന്ന സൂചനയാണ് ഷെഫീഖിന്റെ യാത്രാവിവരങ്ങൾ നൽകുന്നത്.
30 ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി അബുദാബിയിൽ നിന്നും കാഞ്ഞങ്ങാട്ടെത്തി ഒളിവിൽ കഴിഞ്ഞ ഷെഫീഖിനെ കാസർകോട് സ്വദേശികളായ യുവാക്കൾ പിടികൂടിയിരുന്നു. ഷെഫീഖിനെ തട്ടികൊണ്ട് പോയതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെതുടർന്ന് ഹൊസ്ദുർഗ് പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു.
ഷെഫീഖ് 32 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് ഗൾഫിൽ നിന്നും കടന്നുകളയുകയായിരുന്നുവെന്ന് അറസ്റ്റിലായ കാസർകോട്ടെ യുവാക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതി ഷെഫീഖിനെതിരെ ഹൊസ്ദുർഗ് പോലീസിലുണ്ട്. താൻ ഗൾഫിൽ വെച്ച് സ്വർണ്ണക്കടത്ത് ഇടപാട് നടത്തിയതായി ഷെഫീഖ് ഹൊസ്ദുർഗ് പോലീസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ മുട്ടുംന്തലയിലെ വീട്ടിൽ ഹൊസ്ദുർഗ് പോലീസ് റെയിഡ് നടത്തുകയും പരാതി്ക്കാരന്റെ പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഷെഫീഖിന്റെ പാസ്പോർട്ട് രേഖകൾ പരിശോധിച്ച പോലീസ് യാത്ര വിശദാംശങ്ങൾ കണ്ട് ഞെട്ടി. ഗൾഫിൽ കാര്യമായ ബിസിനസ്സോ, ജോലികളോ ഇല്ലാത്ത ഷെഫീഖ് വർഷങ്ങളായി പോലീസിനെപോലും അമ്പരപ്പിക്കുന്ന രീതിയിൽ യുഏഇയിൽ നിന്നും കേരളത്തിലേക്കുൾപ്പെടെ നിരവധി വിമാനയാത്രകളാണ് നടത്തിയത്. ഒരു മാസത്തിനുള്ളിൽ ഒന്നിലേറെ തവണയും, ഒരു വർഷത്തിനിടെ മുപ്പതിലേറെ തവണയും ഷെഫീഖ് ഗൾഫിൽ നിന്നും യാത്ര നടത്തി.
കേര-ള–കർണ്ണാടകയിലെ എയർപോർട്ടുകൾ വഴിയാണ് പ്രധാനമായും യുവാവ് സഞ്ചരിച്ചിട്ടുള്ളത്. മംഗളൂരു, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി ഷെഫീഖ് മാറമാറി സഞ്ചരിച്ചിട്ടുണ്ട്. യുവാവിന്റെ ഗൾഫ് യാത്രയിൽ വലിയ ദുരൂഹത ഉയർന്നിട്ടുണ്ട്. തട്ടികൊണ്ടു പോയി അക്രമിച്ച കേസ്സ് കോടതി വഴി ഷെഫീഖ് ഒത്തുതീർപ്പാക്കിയതിനാൽ, ഷെഫീഖിന്റെ ദുരൂഹത ഉയർത്തിയ ഗൾഫ് യാത്രയെക്കുറിച്ച് പോലീസിന് അന്വേഷണം നടത്താൻ സാധ്യമായില്ല. പോലീസ് കസ്റ്റഡിയിലുള്ള പാസ്പോർട്ട് വിട്ടുകിട്ടാൻ ഷെഫീഖ് ഹൈക്കോടതി വഴി ശ്രമമാരംഭിച്ചിട്ടുണ്ട്.