ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരത്തിൽ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തനകാർക്കെതിരെ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തപ്പോൾ, പ്രകടനം നടത്തി റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിൽ കേസ്സില്ല. സിപിഎം നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിനെതിരെ കേസ്സെടുക്കാനും പോലീസ് തയ്യാറായില്ല. കുമ്പളയിൽ കഞ്ചാവ് മാഫിയാ സംഘം എസ്ഡിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെയാണ് ഹൊസ്ദുുർഗ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പോലീസ് അനുമതി നൽകാതെ, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മാർഗ്ഗ തടസ്സമുണ്ടാക്കി പ്രകടനം നടത്തിയതിനാണ് അബ്ദുൾ സമദുൾപ്പെടെയുള്ള 15 പേർക്കെതിരെ പോലീസ് കേസ്സെടുത്തത്. ത്രിപുരയിൽ സംഘപരിവാർ സിപിഎം സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നേരെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ത്രിപുരക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച സിപിഎം നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നുവെങ്കിലും, പോലീസ് ഈ പ്രകടനം കണ്ടില്ലെന്ന് നടിച്ചു.
എസ്ഡിപിഐ പ്രവർത്തകർക്കെതിരെ ചുമത്തിയ അതേകുറ്റം ചുമത്തി സിപിഎം നേതാക്കളുടെയും പ്രവർത്തകർക്കെതിരെയും കേസ്സെടുക്കേണ്ടതാണെങ്കിലും, പോലീസ് തയ്യാറായില്ല. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ശനിയാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയകോട്ടയിൽ കെഎസ്ടിപി റോഡ് ഉപരോധിച്ച് ചക്രസ്തംഭന സമരം സംഘടിപ്പിച്ചതിലും പോലീസ് കേസ്സെടുത്തില്ല. കോവിഡ് ഇളവിന് ശേഷം കാഞ്ഞങ്ങാട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ നിരവധി പ്രകടനങ്ങൾ നടന്നപ്പോൾ, കേസ്സ് നടപടി സ്വീകരിക്കാതിരുന്ന പോലീസ് എസ്ഡിപിഐക്കെതിരെ മാത്രം കേസ്സെടുത്തതായാണ് ആരോപണം.