സ്വകാര്യതാ ലംഘനം: കേസ്

രാജപുരം : യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കി വാട്സ് ആപ്പിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ രാജപുരം പോലീസ് കേസെടുത്തു. പനത്തടി റാണീപുരം പാറക്കടവ് ഹൗസിൽ  കെ.എം.ജോഷിയുടെ ഭാര്യ കെ.വി.ചന്ദ്രികയുടെ പരാതിയിലാണ് പാറക്കടവിലെ രാഘവന്റെ മകൻ എം.ആർ.രാജേഷിനെതിരെ 35, രാജപുരം പോലീസ് കേസെടുത്തത്. ചന്ദ്രികയുടെ മകൾ രജിതയുടെ ഫോട്ടോ ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കി വാട്സ് ആപ്പിൽ പ്രചരിപ്പിച്ച്  സ്വകാര്യതയ്ക്ക്  ഭംഗമുണ്ടാക്കിയെന്നാണ്  പരാതി.

Read Previous

പ്രവാസിയുടെ മരണത്തിൽ കേസ്സ്

Read Next

93 ലക്ഷം രൂപ വാങ്ങി ചതിച്ച കോട്ടപ്പുറം സ്വദേശിയെ തേടി അറബ് പൗരൻ എത്തി