ഫേസ്ബുക്കിൽ വ്യാജ പ്രചാരണം നടത്തിയതിന് കേസ്

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : ഫേസ് ബുക്ക് അക്കൗണ്ടുകൾ വഴി കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഉദുമ ബാര പാക്യാര കുന്നിൽ മദീന മൻസിലിലെ പി. ആമിനയുടെ 60, പരാതിയിലാണ് കേസ്. 2020 മുതൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ അക്കൗണ്ടുകൾ വഴി പി. ആമിനയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് മോശമായി പ്രചാരണം നടത്തിയെന്നാണ് പരാതി.

ഇതേക്കുറിച്ച് ചോദിക്കാനായി വിളിച്ച ആമിനയുടെ ബന്ധു ആരീഫയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുമെന്ന് പ്രതി ഭീ ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയാണ് മേൽപ്പറമ്പ്  പോലീസ് കേസെടുത്തത്. മുൻവിരോധമാണ് ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും വാട്സ്ആപ്പ് വഴിയും അപമാനിക്കാനുള്ള കാരണമെന്നും പരാതിയിൽ പറയുന്നു.

Read Previous

പോക്സോ പ്രതി രണ്ടുപേരെ വാക്കത്തി കൊണ്ട് വെട്ടി

Read Next

ആരോഗ്യ വകുപ്പ് അനാസ്ഥ:  യൂത്ത് കോൺഗ്രസ്  കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസ് ഉപരോധിച്ചു