പോക്സോ കേസിൽ കേരള കോൺഗ്രസ് നേതാവ് റിമാന്റിൽ

നീലേശ്വരം: ബസ് യാത്രക്കിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച നേതാവ് പോക്സോ കേസിൽ  അറസ്റ്റിൽ. കേരള കോൺഗ്രസ് (സഖറിയ വിഭാഗം) ജില്ലാ സെക്രട്ടറി ഭീമനടി പാലാന്തടം പരുത്തിപ്പാറയിലെ പി.എം. മൈക്കിളിനെയാണ് 69, നീലേശ്വരം എസ്.ഐ, കെ. ശ്രീജേഷ് കണ്ടോത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം സ്കൂൾ വിദ്യാർത്ഥിയെ നീലേശ്വരത്ത് നിന്നും ചിറ്റാരിക്കാലിലേക്കുള്ള യാത്രക്കിടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടി ബഹളം വെച്ച് ഒഴിഞ്ഞുമാറി വീട്ടിലെത്തി വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് മൈക്കിളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Read Previous

അമ്മ മകളെ കൊന്നത് കഴുത്ത് ഞെരിച്ച്

Read Next

പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ യാഷ്