ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍റെ 200 കോടി ഡോസുകൾ പൂർത്തിയാക്കിയത് രാജ്യത്തിന്‍റെ ചരിത്ര സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുതിർന്നവരിൽ 98 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും 90 ശതമാനം പേർക്ക് ഒരു ഡോസും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 15-നും 18-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനിൽ 82 ശതമാനം പേർക്ക് ഒരു ഡോസും 68 ശതമാനം പേർക്ക് രണ്ട് ഡോസും ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. 2022 ജനുവരി മൂന്നിനാണ് 15 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ചത്. വാക്സിനേഷന്‍റെ കാര്യത്തിൽ രാജ്യം ചരിത്രം സൃഷ്ടിച്ചു. 200 കോടിയെന്ന സംഖ്യ പിന്നിട്ട അവസരത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും, ഒപ്പം ഓരോ പൗരനേയും അനുമോദിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും അഭിനന്ദനങ്ങൾ അറിയിച്ച് ട്വീറ്റ് ചെയ്തു.