20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: രാജ്ഭവനിൽ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.

അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ
സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. 20 പേർക്കും അഞ്ച് വർഷത്തിൽ താഴെയായിരുന്നു പ്രവർത്തന പരിചയം. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും കത്തിലുണ്ട്. ഗവർണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയിരുന്നു.

Read Previous

ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

Read Next

എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ഗൗരവതരമെന്ന് ആരോഗ്യമന്ത്രി