പതിനെട്ടുകാരി ഭാര്യയും മക്കളുമുള്ള 45കാരനൊപ്പം വീടു വിട്ടു

ചന്തേര: പിതാവിനെ കബളിപ്പിച്ച് പതിനെട്ടുകാരി, ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം വീടു വിട്ടു. തെക്കെ തൃക്കരിപ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പടന്ന സ്വദേശിയായ 45കാരനൊപ്പം വീടു വിട്ടത്. പിതാവിനൊപ്പം ഉദുമയിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി.

തൃക്കരിപ്പൂരിലേക്ക് മടങ്ങുന്നതിനിടെ ബന്തടുക്കയിലെ കൂട്ടുകാരിയെ കാണാൻ പോകണമെന്നും പൊയിനാച്ചിയിൽ കൊണ്ടു വിട്ടാൽ ഇവിടെ നിന്നും ബന്തടുക്കയിലേക്ക് പോയ്ക്കൊള്ളാമെന്നും പെൺകുട്ടി പിതാവിനെ അറിയിച്ചു. ഇതു പ്രകാരം പൊയിനാച്ചിയിൽ പിതാവ് കൊണ്ടു വിട്ട പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

മകളെ കാൺമാനില്ലെന്ന പിതാവിന്റെ പരാതിയിൽ ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മേൽപ്പറമ്പ് പോലീസിന് കൈമാറിയതായി ബേക്കൽ പോലീസ് അറിയിച്ചു.  എന്നാൽ ഇത്തരമൊരു കേസ് മേൽപ്പറമ്പ് സ്റ്റേഷനിലെത്തിയിട്ടേയില്ലെന്ന് പോലീസ് ഇൻസ്പെക്ടർ ബെന്നിലാലു പറഞ്ഞു. 18കാരിയെയും കൊണ്ട് സ്ഥലം വിട്ട 45 വയസ്സുകാരന് 19 വയസ്സുൾപ്പെടെയുള്ള മക്കളുണ്ട്. പെൺകുട്ടി നേരത്തെ യുവാവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.

LatestDaily

Read Previous

മലപ്പുറത്ത് 80 ലക്ഷം കവർച്ച ചെയ്ത കേസ്സിൽ എണ്ണപ്പാറ സ്വദേശി അറസ്റ്റിൽ

Read Next

ഓൺലൈൻ കലോത്സവത്തിൽ താരമായി മാളവിക