ഖമറുദ്ദീന്റെ പേരിൽ 19 കേസ്സുകൾ

കാഞ്ഞങ്ങാട്: നൂറു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീന്റെ പേരിൽ 19 കേസ്സുകൾ.  ഇതിൽ 15 ക്രിമിനൽ കേസ്സുകളും രണ്ട് സിവിൽ കേസ്സുകളും രണ്ട് ചെക്ക് തട്ടിപ്പുകേസ്സുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ചന്തേര പോലീസ് ഇന്നലെ വരെ ഖമറുദ്ദീനും പൂക്കോയക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം  420, 406 ചതി, വഞ്ചന കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിച്ച്  12 ക്രിമിനൽ കേസ്സുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കാസർകോട് പോലീസ് ഇന്ന് ഖമറുദ്ദീനെ പ്രതി ചേർത്ത് ഒരു കേസ്സ് രജിസ്റ്റർ ചെയ്തപ്പോൾ, സ്ത്രീയടക്കമുള്ളവരുടെ പരാതിയിൽ ചന്തേര പോലീസ് ഇന്ന് രണ്ട് ക്രിമിനൽ കേസ്സുകൾ കൂടി രജിസ്റ്റർ ചെയ്തു. പയ്യന്നൂർ സബ് കോടതിയിൽ ഒഎസ് നമ്പർ 45/20,  43/20 നമ്പറുകളിൽ രണ്ട് സിവിൽ കേസ്സുകൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ സിസി നമ്പർ 545 / 20, 546/ 20 എന്നീ നമ്പറുകളിൽ രണ്ട് ചെക്ക് തട്ടിപ്പുകേസ്സുകളാണ് ഖമറുദ്ദീന്റെ പേരിലുള്ളത്.

ഇന്ന് ചന്തേര  പോലീസ്  രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസ്സുകളടക്കം എംഎൽഏയുടെയും പൂക്കോയ തങ്ങളുടെയും പേരിൽ മൊത്തം 15 കേസ്സുകളായി. ഫാഷൻ ഗോൾഡ് തട്ടിപ്പിന് ഇരയായ നിക്ഷേപകർ പരാതിയുമായി  ഇനിയും പോലീസിലെത്തുമെന്ന് കരുതുന്നു.

ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ്സുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും  കേസ്സ് ഫയൽ ഇനിയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല.

ഫാഷൻ ഗോൾഡിനെതിരെ ഇനിയുള്ള പരാതികൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലാണ് നൽകേണ്ടത്.

പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് ചെയ്യേണ്ടത്.

LatestDaily

Read Previous

ഫാഷൻഗോൾഡ്; ഉപ്പ് തിന്നവൻ വെള്ളം കുടിക്കും: എംപി

Read Next

പ്രതികളില്ലാ വീട്ടിൽ പ്രതികൾക്ക് വേണ്ടി പോലീസ് റെയ്ഡ്