17കാരിയെ പീഡിപ്പിച്ച കാസർകോട് സ്വദേശിക്കെതിരെ കേസ്   

കാസർകോട്: കർണ്ണാടക സ്വദേശിനിയായ 17കാരിയെ കോഴിക്കോട്ട് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശബീറിനെതിരെയാണ് 25,  പോലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ ചേർത്ത് കാസർകോട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മൈസുറു ജില്ലയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ശബീർ ഇവിടെ നിന്ന് പരിചയപ്പെട്ട 17കാരിയുമായി പ്രണയത്തിലാവുകയും പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ 18നും 20നും ഇടയിൽ കോഴിക്കോട്ട് ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് കേസ്.

കോഴിക്കോട്ട് നിന്ന് തിരിച്ചുവരുന്നതിനിടെ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചിലർ പോലീസിനെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാസർകോട് പോലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് വിവരം. ശബീറിനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.

LatestDaily

Read Previous

സർക്കാർ മദ്യപാനികളുടെ വയറ്റത്തടിച്ചു; വർധന 35 ശതമാനം

Read Next

ഓൺലൈൻ മത്സ്യവിൽപ്പനയുടെ മറവിൽ ലഹരിക്കച്ചവടം