ബിഹാറിലെ മാവോയിസ്റ്റ് മേഖലയിൽ നടത്തിയ റെയ്ഡിൽ 162 ബോംബുകൾ പിടിച്ചെടുത്തു

പട്ന: ഔറംഗാബാദിൽ സി.ആർ.പി.എഫും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ 162 ഐഇഡി ബോംബുകൾ പിടിച്ചെടുത്തു. വനമേഖലയിലെ ഒരു ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.

പിടിച്ചെടുത്ത ബോംബുകൾ സി.ആർ.പി.എഫ് നിർവീര്യമാക്കി. ഔറംഗാബാദിലെ മാവോയിസ്റ്റുകളെ തുരത്താൻ സി.ആർ.പി.എഫും ബിഹാർ പൊലീസും വനമേഖലകളിൽ പതിവായി റെയ്ഡ് നടത്താറുണ്ട്. ഇതേത്തുടർന്ന് പിന്മാറിയ മാവോയിസ്റ്റുകൾ ഉപേക്ഷിച്ച ബോംബുകളാണ് ഇതെന്നാണ് കരുതുന്നത്.

Read Previous

ഓപ്പറേഷൻ താമരയെന്ന് സംശയം; ഐപിഎഫ്ടി നേതാക്കൾ ഫോൺ എടുക്കുന്നില്ലെന്ന് പ്രദ്യോത് ബിക്രം

Read Next

വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന് സമാന ശുചിത്വ രീതി നടപ്പാക്കണം; അശ്വിനി വൈഷ്ണവ്