15 വര്‍ഷം പ്രായമായ വാഹനങ്ങള്‍ ആറ് മാസത്തിനുള്ളിൽ നിരോധിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 15 വർഷം പഴക്കമുള്ള കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പശ്ചിമ ബംഗാളിനോട് ആവശ്യപ്പെട്ടു.

കൊൽക്കത്ത, ഹൗറ തുടങ്ങിയ പശ്ചിമ ബംഗാളിലെ പ്രധാന നഗരങ്ങളിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ഈ നിർദ്ദേശം നടപ്പാക്കുന്നത് ആയിരക്കണക്കിന് സ്വകാര്യ കാറുകളെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തൽ. 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ, വാണിജ്യ വാഹനങ്ങൾ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും ഓടുന്നുണ്ട്.

ആറ് മാസത്തിന് ശേഷം പശ്ചിമ ബംഗാളില്‍ പൊതുഗതാഗതത്തിനായി ബി.എസ്.4 വാഹനങ്ങള്‍ മാത്രമേ ഓടുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, മലിനീകരണത്തെ ചെറുക്കാനും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുമുള്ള കർമപദ്ധതികൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കണം.

K editor

Read Previous

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച

Read Next

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ വീണ്ടും ശ്രീലങ്കയുടെ മുന്നേറ്റം