ഞാനിപ്പോൾ പ്രണയത്തിലാണ്

സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത് സിനിമാ പ്രേമികളുടെ മനസിൽ ഇടംപിടിച്ച താരമാണ് ലക്ഷ്മി മേനോൻ.  വിനയൻ സംവിധാനം ചെയ്ത് 2011–ൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിന് ശേഷം ഒരുപാട് ചിത്രങ്ങളിലൂടെ താരം ശ്രദ്ധ നേടി.


മലയാളത്തേക്കാൾ കൂടുതൽ താരം തിളങ്ങിയത് തമിഴിലായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയം നേടിയത്.

തമിഴിൽ മുൻനിര താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന്
കഴിഞ്ഞു സിനിമകളിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരമിപ്പോൾ. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി. താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ വിവാഹ കാഴ്ചപ്പാടുകളും ലക്ഷ്മി ആരാധകരുമായി പങ്കുവച്ചു.


ഇൻസ്റ്റാ ഗ്രാമിലൂടെ ആരാധകരുമായി സംവദിക്കവെയാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സിംഗിൾ ആണോ എന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. വിവാഹം എന്ന സങ്കൽപ്പം ഓവർറേറ്റഡ് ആണെന്നും ലക്ഷ്മി മേനോൻ പറയുന്നു.


എന്നാൽ തന്റെ കാമുകൻ ആരാണെന്ന് വ്യക്തമാക്കാൻ ലക്ഷ്മി മേനോൻ തയ്യാറായില്ല.  തമിഴ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ് ഷോയിൽ ലക്ഷ്മി മത്സരാർത്ഥിയായി പങ്കെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി തന്നെ പ്രതികരിച്ചിരന്നു.

Read Previous

ഹോട്ടൽ വ്യാപാരത്തിന്റെ പേരിൽ പ്രവാസിയിൽ നിന്നും 20 ലക്ഷം തട്ടിയ പ്രതികൾക്കായി ബംഗ്ളുരൂവിൽ പോലീസ് റെയിഡ്

Read Next

രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കണം