ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കുടുംബശ്രീയെ നടത്താൻ ഏൽപ്പിച്ച ജനകീയ ഹോട്ടലുകളിൽ ഒന്ന് നഗരസഭാ കൗൺസിലറുടെ ഭർത്താവും, സഹോദരൻമാരും ഏറ്റെടുത്തു നടത്തിയ സംഭവത്തിൽ പാർട്ടി കണ്ണുരുട്ടിയതോടെ കൗൺസിലർ ഗംഗാ രാധാകൃഷ്ണന്റെ ഭർത്താവും, ഗംഗയുടെ സഹോദരൻമാരും ഹോട്ടൽ ചുമതലയിൽ നിന്ന് പിൻമാറി.
കാഞ്ഞങ്ങാട്ടെ മൂന്ന് കുടുംബശ്രീ ഹോട്ടലുകളിൽ ഒരു ഹോട്ടൽ ദ്വാരക കാഞ്ഞങ്ങാട് ടൗൺ ബസ്്സ്റ്റാന്റിന് പിറകിലാണ് തുറന്നത്. 20 രൂപയ്ക്ക് മീൻ കറിയടക്കമുള്ള സുഭിക്ഷ ഭക്ഷണം നൽകി വരുന്ന ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് നല്ല തിരക്കായിരുന്നു. കൗൺസിലർ ഗംഗാ രാധാകൃഷ്ണൻ പ്രതിനിധീകരിക്കുന്ന കോട്ടച്ചേരി വാർഡ് 3-ലുള്ള കുടുംബശ്രീ ഭാരവാഹികൾ ആരുമറിയാതെയാണ് ബസ്്സ്റ്റാന്റിൽ ജനകീയ ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്.
ഈ ഹോട്ടലിലേക്കാവശ്യമായ പാത്രങ്ങളും, ഫർണ്ണിച്ചറുകളും, സ്റ്റീൽ പ്ലേറ്റുകളും മറ്റും വാങ്ങുന്നതിന് മൂന്നേകാൽ ലക്ഷം രൂപ ചിലർ റൊക്കം മുടക്കിയിരുന്നു. കുടുംബശ്രീ ഹോട്ടലിലേക്ക് സാധനങ്ങൾ വാങ്ങണമെങ്കിൽ, ആവശ്യമായ തുക ബാങ്കിൽ നിന്ന് വായ്പ വാങ്ങാറാണ് പതിവ്. കൗൺസിലർ ഗംഗയുടെ ഭർത്താവ് രാധാകൃഷ്ണനാണ് ഈ ഹോട്ടലിലെ ക്യാഷ് കൗണ്ടർ നിയന്ത്രിച്ചിരുന്നത്.
മൂന്നാം വാർഡ് കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലിൽ വാർഡ് രണ്ടിൽ ഗാർഡർ വളപ്പിലുള്ള ഒരു പാർട്ടി പ്രവർത്തകന്റെ ഭാര്യയും പണം കൈകാര്യം ചെയ്യാൻ എത്തിയിരുന്നു. കുടുംബ ഹോട്ടലിനെതിരെ ഗംഗയുടെ വാർഡ് 3-ലുള്ള ഏഡിഎസ് ഭാരവാഹിയായ സ്ത്രീ പാർട്ടി ഏരിയാ കമ്മിറ്റിക്ക് നൽകിയ പരാതി ഏസി ചർച്ച ചെയ്യുകയും, കൗൺസിലർ ഗംഗയ്ക്ക് നേരെ കണ്ണുരുട്ടുകയും ചെയ്തതോടെ, ഗംഗയുടെ ഭർത്താവും സഹോദരൻമാരും ജനകീയ ഹോട്ടലിൽ നിന്ന് പിൻമാറി.
പുതിയകോട്ട ആർഡിഒ ഓഫീസിന് മുന്നിലുള്ള ജനകീയ ഹോട്ടൽ നടത്തുന്നത് പുലരി കുടുംബശ്രീയുടെ നേതൃത്വത്തിൽ ടി. വി. സൗമ്യയാണ്. ഇരു ഹോട്ടലിലും 20 രൂപയുടെ ഉച്ചഭക്ഷണത്തിന് നല്ല തിരക്കാണ്. സർക്കാർ കോവിഡ് മാനദണ്ഡം മറികടന്ന് സ്റ്റീൽ പ്ലേറ്റിലാണ് ഈ ഹോട്ടലുകളിലും ഭക്ഷണം നൽകി വരുന്നത്. സ്റ്റീൽ പ്ലേറ്റിന് പകരം വാഴയിലയിൽ ഭക്ഷണം നൽകണമെന്ന ആവശ്യം ജനങ്ങളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.