ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 4,46,57,149 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 16,098 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത ഡാറ്റയിൽ പറയുന്നു. രാവിലെ എട്ട് മണിക്ക് അപ്ഡേറ്റ് ചെയ്ത കണക്കുകൾ പ്രകാരം കേരളത്തിൽ അഞ്ച് പേർ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചതോടെ മരണസംഖ്യ 5,30,461 ആയി.
മൊത്തം അണുബാധയുടെ 0.04 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു. സജീവമായ കോവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 145 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,10,590 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു.
രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.67 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.