വഴിയാത്രക്കാരന്റെ മരണത്തിനിടയാക്കിയ ബൈക്കിനെക്കുറിച്ച് സൂചന

കാഞ്ഞങ്ങാട്: നോർത്ത്  കോട്ടച്ചേരിയിൽ വഴിയാത്രക്കാരന്റെ മരരണത്തിനിടയാക്കിയ മോട്ടോർ ബൈക്കിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചു.

നോർത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ വെള്ളച്ചിയുടെ മകൻ വേണുവിന്റെ 53, മരണത്തിനിടയാക്കിയ യുനീക്കോ ബൈക്കിനെകുറിച്ചാണ് ഹൊസ്ദുർഗ് പോലീസിന് സൂചന ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കെഎസ്ടിപി റോഡിൽ അപകടമുണ്ടായത്.

മംഗളൂരു ആശുപത്രിയിൽ വേണു മരണപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം വരുത്തിയ ഇരുചക്ര വാഹനത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

Read Previous

പോരാട്ടങ്ങൾക്ക് നൂറ് വയസ്സ്

Read Next

ദുബായിൽ വഹാബ് എം പി, ഉദ്ഘാടനം ചെയ്ത കട 30 മിനിറ്റിനകം അടപ്പിച്ചു