ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉണ്ണിത്താൻ എംപിക്ക് വക്കീൽ നോട്ടീസ്

എംപിക്ക് വക്കീൽ നോട്ടീസയച്ചത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് സിക്രട്ടറി

കാഞ്ഞങ്ങാട്: കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താനോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ മുൻ ബ്ലോക്ക് ജനറൽ സിക്രട്ടറി വക്കീൽ നോട്ടിസയച്ചു.

കൊല്ലം കുണ്ടറ ബ്ലോക്ക് മുൻ ജനറൽ സിക്രട്ടറി പി. പൃഥ്വിരാജാണ് ഹൈക്കോടതി അഭിഭാഷകൻ വഴി എം.പിക്ക് മാനനഷ്ടത്തിന് നോട്ടീസയച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പ്രചാരണ ഫണ്ടിൽ നിന്നും പൃഥ്വിരാജ് എട്ട് ലക്ഷം രൂപ  കവർന്നുവെന്ന രാജ്മോഹൻ  ഉണ്ണിത്താന്റെ ആരോപണത്തിനെതിരെയാണ് നോട്ടീസ്. ഇതു സംബന്ധിച്ച് കാസർകോട് എസ്പിക്ക് പരാതി നൽകിയ ഉണ്ണിത്താൻ, വിഷയം മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ വസ്തുതാ വിരുദ്ധമായ ആരോപണമാണ് എംപി ഉന്നയിക്കുന്നതെന്ന് കാണിച്ച് പൃഥ്വിരാജ്  ഏഐസിസിക്കും, കെപിസിസിക്കും പരാതി നൽകിയിരുന്നു.

ഉണ്ണിത്താന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നതായി പൃഥ്വിരാജിന്റെ ഭാര്യ കുണ്ടറ പോലീസിലും പരാതി നൽകി. തനിക്കും കുടുംബത്തിനുമുണ്ടായ അപമാനത്തിന് ഉണ്ണിത്താൻ മാപ്പുപറയണമെന്നും,  രണ്ടാഴ്ചയ്ക്കകം തീരുമാ

നമുണ്ടായില്ലെങ്കിൽ, നിയമനടപടി  തുടരുമെന്നുമാണ്  പൃഥ്വിരാജ് നോട്ടീസിൽ  വ്യക്തമാക്കിയിരിക്കുന്നത്.

പണം അപഹരിച്ചതായി ബന്ധപ്പെട്ട വിഷയം ലോക്സഭാ തിരഞ്ഞെടുപ്പ്  വേളയിൽ കാസർകോട്ട് വലിയ ചർച്ചയായിരുന്നു.

LatestDaily

Read Previous

കോവിഡ് പോരാളികൾക്കുള്ള ആദരം കടലാസ്സ് സംഘടന അട്ടിമറിച്ചു

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനം: ഹൈക്കോടതി