രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ച് എഴുതി പതിമൂന്നുകാരി

സൂറത്ത് : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്‍റെ ജീവിതകഥ എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 13 കാരിയായ ഭാവിക മഹേശ്വരി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാവിക സൂറത്ത് സ്വദേശിനിയാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ ഈ കൊച്ചുമിടുക്കി ഉത്തരേന്ത്യന്‍ സാംസ്‌കാരിക വേദികളില്‍ അറിയപ്പടുന്ന താരം കൂടിയാണ്.

“ഡൽഹിയിൽ വച്ച് എനിക്ക് ഇന്ത്യൻ എക്സലൻസ് അവാർഡ് ലഭിച്ചു. ആ സമയത്ത്, രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. മുർമുജിയുടെ പേര് എൻഡിഎയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്‍റെ അച്ഛനാണ് മുർമുജിയെക്കുറിച്ച് എന്നോട് പറഞ്ഞത്. അവർ വളർന്ന സാഹചര്യത്തെക്കുറിച്ചും ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെക്കുറിച്ചും വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും അറിഞ്ഞപ്പോൾ, മുർമുജിയെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ജിജ്ഞാസ തോന്നി. ആദ്യം പോയത് ദര്യാങ്കജ് മാർക്കറ്റിലേക്കാണ്. മുർമുജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകവും കണ്ടെത്താനായില്ല. പിന്നീട് മുർമുജിയെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞെങ്കിലും അധികമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് മുർമുജിയെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഈ പുസ്തകം ധാരാളം ആളുകൾക്ക് പ്രയോജനം ചെയ്തേക്കാം. ഇന്‍റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ ശേഖരിച്ചു. രാഷ്ട്രപതിയെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളും ശേഖരിച്ചത് എന്‍റെ പിതാവാണ്,” ഭാവിക തന്‍റെ പുസ്തകത്തിൽ പറയുന്നു.

പഠനത്തോടൊപ്പം മോട്ടിവേഷണൽ ക്ലാസുകളും എഴുത്തും നടത്തുന്ന ഭാവിക പറയുന്നു, “ഞാനും എന്‍റെ സഹോദരനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. അതിനാൽ ഞങ്ങളുടെ പഠന സമയത്തിന് ശേഷം, മറ്റ് കാര്യങ്ങൾക്ക് ധാരാളം സമയമുണ്ട്,” സൂറത്തിലെ സ്‌കൂള്‍ നടത്തുകയാണ് ഭാവികയുടെ പിതാവ്.

K editor

Read Previous

ഡോളറിനെതിരെ രൂപ വീണ്ടും താഴുമെന്ന് ആശങ്ക

Read Next

ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും