പന്ത്രണ്ടുകാരൻ തൂങ്ങി മരിച്ചു

ചിറ്റാരിക്കാൽ: ജില്ലയെ ഞെട്ടിച്ച് വീണ്ടും കൗമാര ആത്മഹത്യ.

ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പല്ലൂരിലാണ്  ഏഴാം ക്ലാസ്സുകാരൻ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് സംഭവം.

കമ്പല്ലൂർ മിൽമയ്ക്ക് സമീപത്തെ അജയ് ബാബുവിന്റെ മകനും, കമ്പല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ 7-ാം തരം വിദ്യാർത്ഥിയുമായ അജയഘോഷാണ് 12, ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ കെട്ടിത്തൂങ്ങിയത്.

കഴുത്തിൽ കുരുക്ക് മുറുകി പിടയുന്ന കുട്ടിയെ രക്ഷിതാക്കൾ കെട്ടഴിച്ച് പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

മൂന്ന് ദിവസം മുമ്പാണ്  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ അടുക്കളക്കണ്ടം നാട്ടക്കല്ലിൽ 15 കാരൻ  വീടിന് സമീപം  കെട്ടിത്തൂങ്ങി മരിച്ചത്. രാത്രി പതിവുപോലെ സഹോദരനൊപ്പം ഉറങ്ങാൻ കിടന്ന വിദ്യാർത്ഥി പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് വീടിന് സമീപത്തെ മരത്തിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രണ്ട് ആത്മഹത്യകളുടെയും കാരണം വ്യക്തമല്ല.

Read Previous

പ്രതിഫലം 30 ശതമാനം കുറയ്ക്കാന്‍ കീര്‍ത്തി സുരേഷ്

Read Next

അബ്ദുല്‍ ഖാദര്‍