ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: കോവിഡ് കാലത്തെ ത്യാഗപൂർണ്ണമായ ജീവകാരുണ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ കാഴ്ച വെച്ച വ്യക്തികളെയും സംഘടനകളെയും ,സ്ഥാപനങ്ങളെയും ആദരിക്കാൻ സ്വകാര്യ ചാനൽ നടത്തിയ അവാർഡ് പ്രഖ്യാപനം പി.ആർ.ഒ മേഖലയിലെ കടലാസ് സംഘടന അട്ടിമറിച്ചതായി വ്യാപക പരാതി.
അനർഹരെ തിരുകി കയറ്റി , പ്രവാസികൾക്കിടയിൽ പൊതു വികാരത്തെ മാനിക്കാതെ ചാനൽ നടത്തിയ അവാർഡ് പ്രഹസനം കോവിഡ് കാലത്ത് തുല്യതയില്ലാത്ത ജീവ കാരുണ്യ പ്രവർത്തനം നടത്തിയ പ്രവാസികളെ പൂർണ്ണമായും അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന് സമാനമാണെന്ന് പ്രവാസികൾ അടക്കം പറയുന്നു. ചില വ്യക്തികളുടെയും സ്ഥാപിത താല്പര്യക്കാരുടെയും ഇഷ്ടക്കാരെയും ബന്ധുക്കളെയും ആശ്രിതരെയും തിരുകി കയറ്റി നടത്തിയ പ്രഖ്യാപനത്തിനു പരക്കെ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്നതും , ചാനൽ ഉയർത്തി പിടിക്കുന്ന മൂല്യാധിഷ്ഠിത നിലപാട് വാണിജ്യ താല്പര്യങ്ങൾക്ക് വേണ്ടി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുന്നിൽ അടിയറവ് പറഞ്ഞതായും , ആരോപണ വിധേയരെയും കളങ്കിതരെയും ഉൾപ്പെടുത്തി കൊണ്ട് പ്രഖ്യാപിച്ച പട്ടിക , വലിയ ഉദ്ദേശ ശുദ്ധി മുൻനിർത്തി നടത്തിയ മഹത്തായ പുരസ്കാരത്തെ അതിന്റെ അന്തസത്ത കളഞ്ഞു കുളിച്ചതായും , ഈ അവാർഡ് പ്രഹസനം അവഗണനയോടെ തള്ളിക്കളയുന്നതായും ഒരു പ്രമുഖ സാമൂഹിക പ്രവർത്തകൻ വ്യക്തമാക്കി.
ചാനൽ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രസ്ഥാന ബന്ധുക്കളെയും ,നിക്ഷേപകരെയും നിരാശരാക്കുന്ന നീക്കമാണ് ചാനലിൽ കുറച്ചു കാലമായി നടന്നു കൊണ്ടിരിക്കുന്നതെന്നും , അവാർഡ് പൂർണ്ണമായും പി.ആർ.ഓ മേഖലയിലെ സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ പങ്കിട്ടെടുത്തതായും പ്രവാസികൾ ആരോപിച്ചു.