മിണ്ടാതിരുന്നാല്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും: അഞ്ജലി മേനോന്‍

അതിക്രമത്തെ അതിജീവിച്ച യുവ നടിക്കെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായികയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയിലെ അംഗവുമായ അഞ്ജലി മേനോന്‍. ഇത്തരമൊരു സംഭവത്തില്‍ അച്ചടക്ക നടപടിക്ക് പോലും സംഘടന മുതിരാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു.


സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീ വിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം.

അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരേക്കാള്‍ ജീവനുണ്ടവള്‍ക്ക്. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

LatestDaily

Read Previous

ഇതര സംസ്ഥാന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെതിരെ കേസ്

Read Next

അക്കിത്തം