“കോടതി വരാന്തയിലിട്ട് കുത്തിക്കൊല്ലും”

എന്നോടും കുടുംബത്തോടും നീ കളിക്കണ്ട. കളിച്ചാൽ നിന്നെ ഞാൻ കൊല്ലും….! കോടതി വരാന്തയിലിട്ട് കുത്തിക്കൊല്ലും. ഈ കൊലവിളി ഹൊസ്ദുർഗ്ഗ് ബാറിലെ ഒരു യുവ അഭിഭാഷകൻ മറ്റൊരു അഭിഭാഷകന് നേരെ മുഴക്കിയതാണ്.  യുവ അഭിഭാഷകരിൽ ഒരാൾ കുറുന്തൂരിലാണ് താമസം. അപരൻ ഒഴിഞ്ഞവളപ്പിലും.


ഒരു യുവ അഭിഭാഷകയെ ബന്ധപ്പെടുത്തി ഭീഷണി മുഴക്കിയ വക്കീലിന് വാട്ട്സാപ്പിൽ മറ്റൊരു അപരൻ അയച്ചു കൊടുത്ത മോശം സന്ദേശങ്ങൾ ഭീഷണി മുഴക്കിയ വക്കീലിന്റെ ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.


ഇതേച്ചൊല്ലി ഇരു വക്കീലൻമാരും കഴിഞ്ഞ ഒരാഴ്ചയായി കോടതി വരാന്തയിൽ കീരിയും പാമ്പും തമ്മിൽ കണ്ടുമുട്ടിയതുപോലെയാണ്. യുവ അഭിഭാഷകയാകട്ടെ ഈയിടെയായി കോടതിയിൽ വരാറുമില്ല. കാമിനിയെച്ചൊല്ലിയുള്ള വധഭീഷണി മുറുകിയതോടെ ഇരുവരുടെയും ചങ്ങാതിമാരായ ഇതര വക്കീലൻമാർ മാധ്യസ്ഥ ശ്രമം നടത്തിയെങ്കിലും, ഭീഷണി മുഴക്കിയ വക്കീൽ “ഓനെ ഞാൻ കോടതി വരാന്തയിലിട്ട് കുത്തിക്കൊല്ലുമെന്നുള്ള ” കടുത്ത ശത്രുതയിൽ തന്നെയാണ്.


വധഭീഷണിക്ക് ഡിജിറ്റൽ തെളിവുണ്ടായിട്ടും, പോലീസിൽ പരാതി നൽകാൻ കാമിനിക്കഥ വക്കീലിന്റെ സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ ചെവിയിലെത്തിച്ച വക്കീൽ തയ്യാറല്ല. കോടതി വരാന്തയിൽ കൊല നടക്കാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. കൊലവിളി സന്ദേശം വാട്ട്സാആപ്പിൽ വൈറലായിട്ടുണ്ട്.


കൊലവിളി മുഴക്കിയ വക്കീൽ ഇടതു നേതൃത്വത്തിലുള്ള ആൾഇന്ത്യ ലോയേഴ്സ് യൂണിയനിലും കാമിനിക്കഥ വക്കീലിന്റെ ഭാര്യയുടെ ചെവിയിൽ ഊതിക്കയറ്റിയ വക്കീൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ആൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ്സിലും അംഗങ്ങളാണ്. കനകം മൂലം കാമിനി മൂലം….!

LatestDaily

Read Previous

ട്രീ കമ്മറ്റി ചേർന്നിട്ടില്ല: മരം മുറിക്ക് അനുമതി നൽകിയിട്ടില്ല : ചെയർമാൻ

Read Next

ഇതര സംസ്ഥാന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെതിരെ കേസ്