ട്രീ കമ്മറ്റി ചേർന്നിട്ടില്ല: മരം മുറിക്ക് അനുമതി നൽകിയിട്ടില്ല : ചെയർമാൻ

മാതോത്ത് ക്ഷേത്രത്തിനടുത്തുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിലുള്ള ട്രീക്കമ്മറ്റി അനുവാദം നൽകിയിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ വി. വി. രമേശൻ ഇന്ന് വെളിപ്പെടുത്തി.


” ട്രീ കമ്മറ്റി നിലവിലുണ്ട്. യോഗം ചേർന്നിട്ടില്ല. മാതോത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിട്ടുമില്ല.” നഗരസഭാ ട്രീ കമ്മറ്റിയുടെ രേഖകൾ പരിശോധിച്ച ശേഷം ചെയർമാൻ പറഞ്ഞു. നഗരത്തിലെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയ സംഭവത്തിൽ പോലീസിൽ പരാതി കൊടുക്കണമെന്ന് ഇതിന് പിന്നിൽ ആരൊക്കെയോ കളിച്ചിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.


സാമൂഹ്യ വനവൽക്കരണ ഉദ്യോഗസ്ഥൻ ചന്ദ്രൻ നേരിട്ടാണ് ഈ തണൽമരം മുറിച്ചു മാറ്റാൻ ധനാഢ്യനായ കെട്ടിടമുടമയ്ക്ക് അനുമതി നൽകിയതെന്ന കള്ളി ഇതോടെ വെളിച്ചത്തു വന്നു.

LatestDaily

Read Previous

ആ തണൽമരങ്ങൾ മുറിച്ചു മാറ്റി, അനുമതി നൽകിയത് സാമൂഹ്യ വനം വകുപ്പ് അറിഞ്ഞില്ലെന്ന് ചെയർമാൻ

Read Next

“കോടതി വരാന്തയിലിട്ട് കുത്തിക്കൊല്ലും”