ഉടുമ്പിറച്ചിയുമായി പിടിയിലായ അധ്യാപകൻ ജയിലിൽ

കാഞ്ഞങ്ങാട് : കറിവെക്കാൻ പാകത്തിലാക്കിയ ഉടുമ്പിറച്ചി വീട്ടിൽ നിന്നും പിടികൂടിയ കേസിൽ അറസ്റ്റിലായ അധ്യാപകനെ കോടതി റിമാന്റ് ചെയ്തു.
സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകനായ ബേളൂർ കുന്നുംവയലിലെ സോജനെ 35, യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം മജിസ്റ്റേറ്റ് (ഒന്ന്) കോടതി റിമാന്റ് ചെയ്തത്.


രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഒാഫീസർ കെ. അഷറഫിന്റെ നേതൃത്വത്തിൽ ഒന്നാം വയലിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോ പൊന്നൂടുമ്പ് ഇറച്ചിയുമായി അധ്യാപകനെ പിടിക്കൂടിയത്.


വീടിന് സമീപത്തെ തോട്ടിൽ കരയിൽ കണ്ടെത്തിയ ഉടുമ്പിനെ അടിച്ചു കൊന്ന് കറിയാക്കാനുള്ള ശ്രമത്തിലായിരുന്നു സോജനെന്ന് വനപാലകർ വ്യക്തമാക്കി.

Read Previous

ബലാൽസംഗക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച യുവതി ഉൾപ്പെടെ പ്രതികൾ ഹൈക്കോടതിയിൽ ജാമ്യം തേടി

Read Next

കറുത്ത ചെക്കനെ കല്യാണം കഴിക്കുമോ-? മറുപടിയുമായി അമേയ