ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബലാൽസംഗക്കേസ് പ്രതിയെ തട്ടിക്കൊണ്ട് പോയി കൈകാലുകൾ തല്ലിയൊടിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട പീഡനത്തിനിരയായ യുവതിയും, ഭർത്താവുമുൾപ്പെടെയുള്ള ഏഴ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ . ഉദുമ ഭർതൃമതിയെ, യുവതിയുടെ വീട്ടിൽ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ ഒാട്ടോറിക്ഷാ ഡ്രൈവർ ഉദുമ ബേവൂരിയിലെ അഷറഫിനെ 30, കഴിഞ്ഞ ആഗസ്റ്റ് 30ന് വൈകീട്ട് തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് റോഡിലുപേക്ഷിച്ച കേസിലാണ് ഉദുമ ഭർതൃമതി ഇവരുടെ ഭർത്താവ്, സഹോദരൻ ഉൾപ്പെടെ ബന്ധുക്കളായ ഏഴ് പ്രതികളും പോലീസ് അറസ്റ്റ് ഉൾപ്പടെ നടപടികൾ ഒഴിവാക്കുന്നതിനായി കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്.
ഗുരുതരമായി പരിക്കേറ്റ് കാസർകോട് സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന അഷറഫിന്റെ പരാതിയിൽ ബേക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തതോടെയാണ് യുവതിയും , ബന്ധുക്കളും കോടതിയെ സമീപിച്ചത്. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണനയിലെടുത്ത ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാൻ ബേക്കൽ പോലീസിന് നിർദ്ദേശം നൽകി.
ബലാൽസംഗത്തിനിരയായ മൂന്ന് മക്കളുടെ മാതാവായ യുവതി, അഷറഫിനെ, സെൽഫോണിലൂടെ വിളിച്ചു വരുത്തിയ ശേഷം ഒാട്ടോയടക്കം കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. അഷറഫ് ആശുപത്രിയിലായതിന് പിന്നാലെയാണ് തന്നെ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചതായി ഭർതൃമതി ബേക്കൽ പോലീസിൽ കേസ് കൊടുത്തത്. പീഡനക്കേസിലെ അഞ്ച് പ്രതികളിൽ നാല് പേർക്ക് നേരത്തെ കാസർകോട് ജില്ലാ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഭർതൃമതിയുടെ അശ്ലീല രംഗങ്ങൾ സെൽഫോൺ ക്യാമറയിൽ പകർത്തുകയും ഭർതൃമതിയെ ബലാൽ സംഗത്തിനിരയാക്കിയ ശേഷം മറ്റ് പ്രതികൾക്ക് കാഴ്ച വെക്കുകയും ചെയ്ത ബേക്കൽ സ്വദേശിയായ ഒരു പ്രതി ഗൾഫിലാണ്.