ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ബേക്കൽ മത്സ്യത്തൊഴിലാളി സുധാകരന്റെ ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സുധാകരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ബേക്കൽ രാമഗുരു നഗറിലെ സുധാകരനെ പൂച്ചക്കാട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതു മുതലുള്ള സംഭവങ്ങൾക്ക് പിന്നിലെ കാണാപ്പുറങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. സംഭവ ദിവസം സുധാകരന്റെ ജഡത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് യുവാവ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസിന് ലഭിച്ചത്. സുധാകരൻ ഉപയോഗിച്ചിരുന്ന ഫോണിലെ സിം കാർഡടക്കം പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയുടെ മരണം നടന്നതിനോട് അടുത്ത ദിവസങ്ങളിൽ ഫോണിലേക്ക് വന്നതും, പുറത്തേക്ക് പോയതുമായ ഫോൺ വിളികളെക്കുറിച്ച് പോലീസ് പരിശോധന നടത്തും. ഫോൺ വിളികളിൽ അസ്വാഭാവികതയുള്ളതായി തോന്നിയാൽ പോലീസിന്റെ അന്വേഷണം എളുപ്പമാകും. സംഭവം നടന്ന ടവറുകളുടെ പരിധിയിലെ ഫോൺ വിളികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കും. സുധാകരന്റെ മരണം വീഴ്ചയിലുള്ള ആഘാതം മൂലമാണെന്ന് ഫോറൻസിക് സർജൻ ഉറപ്പിച്ചതോടെ, ഇദ്ദേഹം എങ്ങിനെ കെട്ടിടത്തിൽ നിന്നും താഴെ വീണെന്നാണ് കണ്ടെത്തേണ്ടത്.