തടവ് ചാടിയ കോവിഡ് രോഗിയെ കുറിച്ച് വിവരമില്ല

കാഞ്ഞങ്ങാട് :പടന്നക്കാട് കോവിഡ് ആശുപത്രിയിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് തടവു ചാടിയ വധശ്രമക്കേസ് പ്രതിയെ ആഴ്ചകൾ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. മഞ്ചേശ്വരം കൈക്കമ്പ ബങ്കള കോംപ്ലക്സിലെ ആദംഖനാണ് 24, രണ്ടാഴ്ച മുൻമ്പ് പടന്നക്കാട് കോവിഡ് താത്ക്കാലിക ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്.


മഞ്ചേശ്വരത്ത് യൂത്ത് ലീഗ് നേതാവ് മുസ്തഫയെ ഒരു വർഷം മുമ്പ് വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ മാസം 26 ന് ഉപ്പളയിലെ നൗഷാദിനൊപ്പം ആദംഖാനും അറസ്റ്റിലായത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് കോടതി റിമാന്റ് ചെയ്ത പ്രതികളിൽ ആദംഖാന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടന്നക്കാട് കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.


കുളിമുറിയുടെ വെന്റിലേറ്റർ തകർത്തായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ . കോവിഡ് രോഗി തടവു ചാടിയിട്ട് ആഴ്ചകൾ രണ്ട് കഴിഞ്ഞിട്ടും പോലീസിനോ, ആരോഗ്യ വകുപ്പിനോ പ്രതിയെ കുറിച്ച് സൂചനകളില്ല പ്രതി പോലീസിന്റെ കണ്ണു വെട്ടിച്ച് കഴിയുന്നത് കോവിഡ് രോഗ വ്യാപനത്തിനിടയാകുമെന്ന ആശങ്കയുണ്ട്.

Read Previous

വേണുവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് കണ്ടെത്താൻ പോലീസ് ദൃശ്യങ്ങൾ ശേഖരിച്ചു

Read Next

സിനിമയിലെ ആണധികാരം