ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ വെള്ളച്ചിയുടെ മകൻ വേണുവിന്റെ 53, മരണത്തിനിടയാക്കിയ ഇരുചക്ര വാഹനത്തെ കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കെഎസ്ടിപി റോഡിൽ നോർത്ത് കോട്ടച്ചേരിയിലെ മദ്യശാലയ്ക്ക് മുന്നിലാണ് വേണുവിനെ മോട്ടോർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ച് പോയത്.
തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുന്ന റോഡിൽ അപകടം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, അടുത്ത നിമിഷം വേണു പരിക്കുകളോടെ റോഡിൽ കിടക്കുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടുകയും, ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. അപകടം വരുത്തിയ ബൈക്ക് യാത്രികൻ, റോഡിലേക്ക് തെറിച്ചുവീണ വഴി യാത്രക്കാരനെ തിരിഞ്ഞ് നോക്കുകപോലൂം ചെയ്യാതെ വാഹനമോടിച്ച് പോവുകയാണുണ്ടായത്.
പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെതുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ നിന്നും മംഗളൂരു ആശുപത്രിയിലെത്തിച്ച വേണു ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് ഇരുചക്ര വാഹനത്തെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു. നോർത്ത് കോട്ടച്ചേരി ഇക്ബാൽ ജംഗ്ഷൻ റോഡിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ അപകടം വരുത്തിയ യുനിക്കോ ബൈക്കിന്റെയും , ബൈക്ക് യാത്രികന്റെയും ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇഖ്ബാൽ ജംഗ്ഷനിൽ നിന്നും തീരദേശത്തേക്കുള്ള റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന ദൃശ്യമാണുള്ളത്. ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ചിട്ടില്ല.