ചന്തേര : പിഗ്മി കളക്ഷൻ ഏജന്റായ ഭർതൃമതിയുമായി ലൈംഗിക ആരോപണം ഉറപ്പിച്ചതിനെ തുടർന്ന് സഹകരണ ബാങ്ക് കാവൽക്കാരനായ മുപ്പത്തിയഞ്ചുകാരനെ തരം താഴ്ത്തി. ചന്തേര സ്വദേശിയായ യുവാവിനെയാണ് ബാങ്കിന്റെ കൺസ്യൂമർ സ്റ്റോറിൽ സെയിൽസ് വിഭാഗത്തിലേക്ക് ഒരാഴ്ച മുമ്പ് മാറ്റിയത്.
രാത്രികാല വാച്ച്മാനാണെങ്കിലും യുവാവിന് പകൽ നേരങ്ങളിലും ബാങ്കിൽ മുഴുനീള സേവനമുണ്ട്. ബാങ്കിനകത്ത് പൊതുജനങ്ങൾ ഇടപെടുന്ന മുറികളിലെല്ലാം ഒളി ക്യാമറകളുണ്ടെങ്കിലും ഒളിക്യാമറയുടെ കണ്ണുകൾ എത്താത്ത പിന്നാമ്പുറങ്ങൾ വാച്ച്മാന് നന്നായറിയാം. ആരോപണമുയർന്നപ്പോൾ, ആദ്യം ബാങ്കധികൃതർ സംഭവത്തിന് തെളിവില്ലെന്ന് പറഞ്ഞു.
പിന്നീട് ആരോപണം ശക്തമായപ്പോൾ തെളിവു കിട്ടിയെന്ന് പറഞ്ഞു. ഈ തെളിവിന്റെ ബലത്തിലാണ് കാവൽക്കാരനെ കാവൽ ജോലിയിൽ നിന്ന് കൺസ്യൂമർ സ്റ്റോറിന്റെ സെയിൽസിലേക്ക് മാറ്റിയത്.