ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ്: ജില്ലയിലെ മികച്ച കോവിഡ് പോരാളിയായി മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ സി. എൽ. ബെന്നിലാലിനെ സർക്കാർ തെരഞ്ഞെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുടനീളം മികച്ച രീതിയിൽ സേവനം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെന്നിലാൽ സ്ഥാനം പിടിച്ചത്.
സംസ്ഥാന പോലീസിൽ റാങ്ക് വ്യത്യാസമില്ലാതെ 19 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാന സർക്കാർ കോവിഡ് പോരാളി എന്ന ബഹുമതി നൽകി അനുമോദിക്കുന്നത്. ലോക്ക്ഡൗൺ ആരംഭിച്ച കാലം മുതൽ വിശ്രമമില്ലാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇദ്ദേഹത്തിന്റെ സേവന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി.
മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഓരോ വാർഡുകളിലും ആഴ്ചകൾ ഇടവിട്ട് ജാഗ്രതാസമിതിയോഗങ്ങൾ സംഘടിപ്പിച്ചും, ബോധവൽക്കരണം നടത്തിയും പോലീസ് വളണ്ടിയർ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഗ്രാമങ്ങളിൽ കുടിവെള്ളം, മരുന്ന്, ഭക്ഷ്യധാന്യക്കിറ്റുകൾ നൽകിയും ബെന്നിലാലിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് പോലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ തുടർച്ചയായ ഇടപെടലാണ് ആലപ്പുഴ സ്വദേശിയായ പോലീസ് ഇൻസ്പെക്ടറെ പൊതു ജനങ്ങൾക്കും സർക്കാരിനും പ്രിയങ്കരനാക്കിയത്.