ജമ്മുകശ്മീരില്‍ അഞ്ച് ദിവസത്തിനിടെ 12 ഭൂചലനങ്ങള്‍; മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജമ്മു കശ്മീരിൽ 12 ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായത്. പുലർച്ചെ 4.32 ഓടെയാണ് ഭൂചലനമുണ്ടായത്. ജമ്മു ഡിവിഷനിലെ ഭദേർവ പട്ടണത്തിൽ നിന്ന് 26 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂര്‍, ഡോഡ, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഈ ചെറിയ ഭൂകമ്പങ്ങൾ ഒരു വലിയ ഭൂകമ്പത്തിന്‍റെ മുന്നോടിയായിരിക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Previous

കോഴിക്കോട് ലൈറ്റ് മെട്രോ; കുറഞ്ഞ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

Read Next

സിപിഎം ഓഫിസിനുനേരെ ആക്രമണം നടത്തിയത് ആറംഗ സംഘം