റംസീനയുടെ ആത്മഹത്യ : ഭർത്താവും പിതാവും റിമാന്റിൽ

കാഞ്ഞങ്ങാട് :പുല്ലൂർ ഉദയ നഗറിലെ ഭർതൃ വീട്ടിൽ ചട്ടഞ്ചാൽ സ്വദേശിനി റംസീന 25, കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത കേസ്സിൽ അറസ്റ്റിലായ ഭർത്താവിനെയും, ഭർതൃ പിതാവിനെയും ഹൊസ് ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ( ഒന്ന് ) കോടതി റിമാന്റ് ചെയ്തു.
റംസീനയുടെ ഭർത്താവ് ഉദയ നഗറിലെ ഷുക്കൂർ 33, ഭർതൃ പിതാവ് അബ്ദുൾ റഹ്മാൻ 61, എന്നിവരാണ് റിമാന്റിലായത്.


വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയത്. സെപ്തംബർ ദിവസം 16– ന് വൈകീട്ട് ഉദയ നഗറിലെ വീട്ടിൽ കിടപ്പു മുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി, എം. പി. വിനോദ് നടത്തിയ അന്വേഷണത്തിൽ ഭർതൃ പീഡനത്തെത്തുടർന്നാണ് റംസീന ജീവനൊടുക്കിയതെന്ന് വ്യക്തമായിരുന്നു.


തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റവും, ഗാർഹിക പീഡന നിരോധാന നിയമവും ചുമത്തിയ പോലീസ് പ്രതികളെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

Read Previous

നടൻ ദിലീപിന് വേണ്ടി മൊഴി മാറ്റാൻ ലക്ഷങ്ങൾ വാഗ്ദാനവും ഭീഷണിയും

Read Next

നീലേശ്വരം വാഹനാപകടം: വനിതാ ഡോക്ടറുടെ മാതാവും മരണപ്പെട്ടു