ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷൻ ഏ.പി. അബ്ദുല്ലക്കുട്ടിയെ കാഞ്ഞങ്ങാട്ടു കൊണ്ടുവരാൻ മുസ്ലീം ലീഗ് നേതാവ് എ. ഹമീദ് ഹാജി ശ്രമം തുടങ്ങി. നിർമ്മാണം പാതി വഴിയിൽ നിൽക്കുന്ന കോട്ടച്ചേരി മേൽപ്പാലത്തിന്റെ പാളത്തിന് മുകളിലുള്ള നിർമ്മാണത്തിന് വേഗത കൂട്ടാൻ ദൽഹിയിൽ ഇടപെടുന്നതിന് വേണ്ടിയാണ് അബ്ദുല്ലക്കുട്ടിയെ ലീഗ് നേതാവ് കാഞ്ഞങ്ങാട്ടേക്ക് ക്ഷണിക്കുന്നത്.
കാഞ്ഞങ്ങാട് യതീം ഖാനയിൽ അബ്ദുല്ലക്കുട്ടിക്ക് സ്വീകരണമേർപ്പെടുത്താനും, അതുവഴി മേൽപ്പാല നിർമ്മാണത്തിന്റെ മുരടിപ്പിൽ റെയിൽ മന്ത്രാലയത്തിന്റെ ഇടപെടുലുമാണ് ഹമീദ് ഹാജി ബി. ജെ. പി ദേശീയ ഉപാദ്ധ്യക്ഷനിൽ നിന്ന് പ്രതീക്ഷിക്കുന്നതെങ്കിലും, ബി. ജെ. പി നേതാവിന് യതീംഖാനയിൽ സ്വീകരണം നൽകുന്നതിനോട് ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കൾ രാഷ്ട്രീയമായി യോജിക്കുന്നില്ല.
പൗരത്വ ബില്ലിനെതിരായ ഇന്ത്യൻ മുസ്ലീംങ്ങളുടെ പ്രതിഷേധം ബി. ജെ. പി സർക്കാറിനെതിരെ ആഞ്ഞടിച്ചിട്ട് അധിക നാൾ കഴിയും മുമ്പാണ് ബി. ജെ. പി ദേശീയ ഉപാദ്ധ്യക്ഷനായ ഏ.പി അബ്ദുല്ലക്കുട്ടിക്ക് യതീം ഖാനയിൽ സ്വീകരണമൊരുക്കുന്നത് സ്വീകരണം യതീം ഖാനയുടെ മറവിലാണെങ്കിലും, സ്വീകരിക്കപ്പെടുന്നവർ മുഴുവൻ അറിയപ്പെടുന്ന മുസ്ലീം ലീഗ് പ്രവർത്തകരായിരിക്കും. അബ്ദുല്ലക്കുട്ടിയെ കൊണ്ടു വരാൻ രണ്ടു തവണ അദ്ദേഹത്തെ വിളിച്ചിട്ടും കിട്ടിയില്ലെന്ന എ. ഹമീദ് ഹാജിയുടെ വോയ്സ് ക്ലിപ്പ് ഗൾഫ് നാടുകളിലുള്ള മുസ്ലീം ലീഗ് പ്രവർത്തകരിൽ ചർച്ചയായിട്ടുണ്ട്.