ലാബുകൾക്ക് കോവിഡ് ആർടിപിസി പരിശോധനയ്ക്ക് അനുമതി ലഭിച്ചില്ല

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സ്വകാര്യ ലബോറട്ടറികൾക്ക് കോവിഡ് -19 സ്രവ പരിശോധനയ്ക്കുള്ള സർക്കാർ അനുമതി നൽകിയത് ട്രൂനാറ്റ് ആർടിപിസിയും, ആന്റിജൻ ടെസ്റ്റിനും മാത്രം.


മൂക്കിൽ നിന്നും വായയിൽ നിന്നും സ്രവം ശേഖരിച്ച് നടത്തുന്ന പരിശോധനയുടെ ഫലം മണിക്കൂറിനകം നൽകുന്ന ടെസ്റ്റാണ് ട്രൂനാറ്റ് ആർടിപിസി. ഈ പരിശോധനാഫലം നടത്തിയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗൾഫിലേക്ക് പോകാൻ അനുമതിയില്ല. ഓപ്പൺ ആർടിപിസി ആർ പരിശോധനയാണ് അടുത്തത്. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ ഓഫ് ലബോറട്ടറീസ് (എൻഏബിഎൽ) അനുമതിയില്ലാത്ത ലാബുകൾക്ക് ഓപ്പൺ ആർടിപിസിആർ കോവിഡ് ടെസ്റ്റ് നടത്താനും അനുവാദമില്ല.


എൻഏബിഎൽ അംഗീകാരത്തിന് പുറമെ സംസ്ഥാന സർക്കാരിന്റെ അനുമതി കൂടി ഓപ്പൺ ആർടിപിസിഏ പരിശോധനയ്ക്ക് നിർബ്ബന്ധമാണ്. ഇതിനെല്ലാം പുറമെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ( ഐസിഎംആർ) അനുമതിയും ഇത്തരം കോവിഡ് പരിശോധനകൾ നടത്തുന്ന ലബോറട്ടറികൾക്ക് നിർബ്ബന്ധമാണ്. ആന്റിജൻ ടെസ്റ്റുകൾ ഇപ്പോൾ ജില്ലയിലെ സ്വകാര്യ ലാബുകൾ നടത്തുന്നുണ്ട്. 45 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനയാണിത്.


ഈ പരിശോധനയ്ക്ക് 625 രൂപയാണ് സർക്കാർ നിശ്ചയിച്ച ഫീസ് കാഞ്ഞങ്ങാട്ട് 4 ലബോറട്ടറികൾക്ക് ആന്റിജൻ പരിശോധന നടത്താൻ അുമതിയുണ്ട്.
ഓപ്പൺ ആർടിപിസിആർ പരിശോധന നടത്തുന്നതിന് നിലവിൽ ഒരു ലാബുകൾക്കും കാസർകോട് ജില്ലയിൽ കേരള ആരോഗ്യവകുപ്പ് ഇനിയും അനുമതി നൽകിയിട്ടില്ല. ലാബുകളുടെ അപേക്ഷകൾ ആരോഗ്യ വകുപ്പിന്റെ മേശപ്പുറത്താണ്.

LatestDaily

Read Previous

കർഷക ക്ഷേമനിധി ബോർഡ് ഉചിതമായ തീരുമാനം

Read Next

അബ്ദുല്ലക്കുട്ടിയെ കാഞ്ഞങ്ങാട്ട് കൊണ്ടുവരാൻ ലീഗ് ശ്രമം