ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ബേക്കൽ വിദ്യാർത്ഥിനിയെ മംഗളൂരുവിൽ പീഡിപ്പിച്ച കേസ് ബേക്കൽ പോലീസ് മംഗളൂരു പോലീസിന് കൈമാറി. മംഗളൂരുവിൽ ബിബിഏ വിദ്യാർത്ഥിനിയായ ബേക്കലിലെ 19 കാരിയെ 2019 മാർച്ച് ജൂൺ മാസങ്ങളിൽ മംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ പീഡനത്തിനിരയാക്കിയ കേസ്സാണ് കർണ്ണാടക പോലീസിന് കൈമാറിയത്. മംഗളൂരു സ്വദേശിയായ കിരൺ പൂജാരിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പഠനാർത്ഥം മംഗളൂരുവിലെത്തിയ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ കിരൺ പൂജാരി വിവാഹ വാഗ്ദാനം നൽകുകയും, പിന്നീട് പ്രതിയുടെയും സുഹൃത്തിന്റെയും
മംഗളൂരുവിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർത്ഥിനിയുടെ പരാതി.
തന്ത്രപൂർവ്വം കെണിയിൽപ്പെടുത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് കേസ്സിൽ കണ്ണിയായ കിരൺ പൂജാരി ലൈംഗികമായി ചൂഷണം ചെയ്തതാണെന്നാണ് പോലീസ് നടത്തിയ
പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. താൻ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥിനി ബേക്കൽ പോലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്തത് ബേക്കൽ പോലീസാണെങ്കിലും, പീഡനം നടന്നത്
മംഗളൂരുവിലായതിനാലാണ് മംഗളൂരു പോലീസിന് അന്വേഷണം കൈമാറിയത്.