ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: പ്രമാദമായ തൈക്കടപ്പുറം സീറോഡ് പീഡനക്കേസുകളിൽ ആറെണ്ണത്തിലും
കുറ്റപത്രം തയ്യാറായി. രണ്ട് വനിതാ ഡോക്ടർമാർ, പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ, ഓട്ടോ ഡ്രൈവർ, പ്രായപൂർത്തിയാവാത്ത ആൺ കുട്ടി, ഉൾപ്പെടെ ആറു
കേസുകളിലുമായി ഒമ്പത് പേരാണ് പ്രതികൾ.
നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അഞ്ച് കേസുകൾ നീലേശ്വരം
പോലീസ് ഇൻസ്പെക്ടറും ഒരു കേസ് ചീമേനി പോലീസ് ഇൻസ്പെക്ടറും, ഏറ്റെടുത്ത്
പൂർത്തിയാക്കിയ കുറ്റപത്രങ്ങളിൽ ഓരോ കേസിലും നൂറിലേറെ സാക്ഷികളുണ്ട്.
നിരവധി പേർ പീഡനത്തിനിരയാക്കുകയും സ്വന്തം പിതാവിനാൽ ഗർഭം ധരിക്കുകയും
ചെയ്ത പതിനാറുകാരി പെൺകുട്ടിയെ കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ
ഗർഭഛിദ്രത്തിന് വിധേയമാക്കിയ ഗർഭാശയരോഗ വിദഗ്ദ്ധ ഡോ.അംബുജാക്ഷി,
പെൺകുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയ ലക്ഷ്മിമേഘൻ ആശുപത്രിയിലെ
സ്കാനിംഗ് വിദഗ്ദ്ധ ഡോ.ശീതൾ എന്നിവർ പ്രതികളായി രജിസ്റ്റർ ചെയ്ത കേസിലും
കുറ്റപത്രം തയ്യാറായി.
പടന്നക്കാട് ഞാണിക്കടവിലെ ക്വിന്റൽ മുഹമ്മദ്
2018 ൽ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പെൺകുട്ടിയെ
ഞാണിക്കടവിലെ വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്ത കേസിലെ കുറ്റപത്രത്തിൽ
പ്രതിക്കെതിരെ ബലാൽസംഗ കുറ്റത്തിന് പുറമെ പോക്സോ വകുപ്പും
ചേർത്തിട്ടുണ്ട്. ഈ കേസിൽ ക്വിന്റൽ മുഹമ്മദ് മകളെ പീഡിപ്പിച്ചതറിഞ്ഞിട്ടും സംഭവം
മൂടിവെച്ച പെൺകുട്ടിയുടെ പിതാവ് കൂട്ട് പ്രതിയാണ്. പീഡനത്തിന് കൂട്ട് നിന്ന പെൺകുട്ടിയുടെ മാതാവിനെതിരെ പോക്സോ ചുമത്തിയാണ്
കുറ്റപത്രം.തയ്യാറായിട്ടുള്ള മറ്റൊരു കുറ്റപത്രത്തിലെ പ്രതിയാവട്ടെ
പ്രായപൂർത്തിയെത്താത്ത പതിനേഴുകാരനാണ്.
ഞാണിക്കടവിലെ ഓട്ടോഡ്രൈവർ റിയാസ്, പുഞ്ചാവി പിള്ളേര് പീടികയിലെ ടി.വി.മുഹമ്മദലി, എന്നിവർ പ്രതികളായ രണ്ട് പോക്സോ കേസിന്റെ അന്വേഷണങ്ങളും ധൃതഗതിയിൽപൂർത്തിയായി. പടന്നക്കാട്ടെ ടയർ വ്യാപാരി, തൈക്കടപ്പുറത്തെ അഹമ്മദ്, പടന്നക്കാട്ടെ ജിംഷെരീഫ് എന്നിവർക്കെതിരെയുള്ള മറ്റ് രണ്ട് പീഡനക്കേസുകളിലുമാണ്
കുറ്റപത്രം പൂർത്തിയായിരിക്കുന്നത്.
കർണ്ണാടക കുടകിലും പെൺകുട്ടിയുടെ വീട്ടിലും പ്രതികളുടെ വീടുകളിലും
ഓട്ടോയ്ക്കകത്തും 13 വയസ് മുതൽ വിദ്യാർത്ഥിനിയായ കുട്ടി
പീഡിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ചിലർ
റിമാന്റിലാണ്. ഏതാനും പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ക്വിന്റൽ മുഹമ്മദ് പ്രതിയായ കേസിൽ ചീമേനി പോലീസ് ഇൻസ്പെക്ടർ എ.
അനിൽകുമാറും മറ്റ് അഞ്ച് പീഡനക്കേസുകളിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ
കെ.വി.മഹേഷുമാണ് കുറ്റപത്രം പൂർത്തിയാക്കിയത്.
പെൺകുട്ടിയുടെ ഉദരത്തിൽ നിന്നും പുറത്തെടുത്ത ഭ്രൂണത്തിന്റെ സാമ്പിൾ
ഡി.എൻ.എ പരിശോധനയ്ക്കയച്ചതിൽ സ്വന്തം പിതാവാണ് ഗർഭത്തിനുത്തരവാദിയെന്ന്
റിപ്പോർട്ട് ഇന്നലെ പുറത്തു വന്നിരുന്നു.
കേസുകളിൽ ആറ് കുറ്റപത്രങ്ങളും ഡിഐജിയുടെ മേശപ്പുറത്താണ്. അടുത്ത
ദിവസങ്ങളിലായി കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിക്കും.