1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ

പാലക്കാട്: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ പറഞ്ഞു. നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇത് ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറയുന്നതിൽ അർത്ഥമില്ല. നിമിഷ ഉൾപ്പെടെയുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നവരാണ്. 
വലിയ വായിൽ സംസാരിക്കുന്നവർ നാടിനെ തന്നെ വഞ്ചിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു. 

Read Previous

പീഡന കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി

Read Next

മാലിദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പടെ 10 മരണം