പടന്നക്കാട് മേൽപ്പാലത്തിൽ അപകടക്കെണി

കാഞ്ഞങ്ങാട്: ദേശീയപാത പടന്നക്കാട് മേൽപ്പാലത്തിൽ അപകടക്കെണി. പാലത്തിന്
മുകൾ ഭാഗം പാടെ കോൺഗ്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ
രൂപപ്പെട്ടു. തലങ്ങും, വിലങ്ങും ഒാടിയെത്തുന്ന വാഹനങ്ങൾക്കിടയിൽ കുടുങ്ങുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. ദേശീയപാത കാഞ്ഞങ്ങാട് സൗത്തിനും, നീലേശ്വരത്തിനുമിടയിൽ പാടെ പൊട്ടി
പൊളിഞ്ഞതിനൊപ്പമാണ് മേൽപ്പാലത്തിലും കുണ്ടും കുഴിയും നിറഞ്ഞിട്ടുള്ളത്.


സ്ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു തഹസിൽദാർക്ക് മേൽപ്പാലത്തിന് മുകളിലെ കുഴിയിൽ വീണും, കൊവ്വൽ സ്റ്റോർ ദേശീയ പാതയിലെ കുഴിയിൽ വീണ്
പോലീസുദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി പേർക്കാണ് അടുത്ത
കാലത്തായി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റത്. പാലം അറ്റകുറ്റപ്പണിക്കായി മുറവിളി ഉയരാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അധികൃതർക്ക് മിണ്ടാട്ടമില്ല.

Read Previous

മഴ മാറിയിട്ടും റോഡിലെ ചതിക്കുഴികൾ തൊടുന്നില്ല

Read Next

സീറോഡ് പീഡനക്കേസുകളിൽ കുറ്റപത്രം ഒരുങ്ങി