ഫാര്‍മസിയുടമ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

പയ്യന്നൂര്‍: കുളിക്കുന്നതിനായി ക്ഷേത്രക്കുളത്തില്‍ പോയ ആയുർവ്വേദ
ഫാര്‍മസി ഉടമ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു.
പയ്യന്നൂര്‍ തെക്കേബസാറില്‍ സഹകരണ ആശുപത്രിക്ക് സമീപത്ത്
പ്രവർത്തിക്കുന്ന ആരോഗ്യ രക്ഷാശ്രം ആയുർവ്വേദ ഫാര്‍മസി ഉടമ
ചന്ദ്രഗീതത്തില്‍ കെ.കെ.സജിത്കുമാറാണ് 50, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്.


കുളിക്കുന്നതിനൊപ്പം നീന്തലും പതിവാക്കിയിരുന്ന സജിത്കുമാറിനെ പതിവു സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയതോടെയാണ് സംശയമായത്.


പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നിരവധിയാളുകളും ക്ഷേത്രക്കുളക്കരയിലെത്തിയിരുന്നു. നാട്ടുകാരും
അഗ്നിരക്ഷാസേനാംഗങ്ങളും ഡിങ്കിയും സ്‌കൂബാ കിറ്റുമുപയോഗിച്ച്്്
കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


പയ്യന്നൂര്‍ സഹകരണ ആശുപത്രിക്ക് സമീപത്തെ തറവാട്ടു വീട്ടില്‍നിന്നും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച പുതിയ വീട്ടിലേക്ക് സജിത്കുമാറും കുടുംബവും താമസം മാറ്റിയിട്ട് അധിക കാലമായില്ല.

Read Previous

കർണ്ണാടക സഹകരണ സൊസൈറ്റി സംശയ നിഴലിൽ

Read Next

പറശ്ശിനിക്കടവിലേക്ക് പോയ ഗൃഹനാഥൻ കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ