ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :സർപ്പദംശമേറ്റ മാധ്യമ പ്രവർത്തക കാഞ്ഞങ്ങാട്ടെ ഗീതു റൈമിന്
32, ജില്ലാ ആശുപത്രിയിൽ ചികിൽസ ലഭിച്ചില്ല. ഒക്ടോബർ 4– ന് ഞായറാഴ്ച ഉച്ചയ്ക്ക് ദുർഗാ ഹൈസ്കൂൾ മൈതാനത്തിന് കിഴക്കു ഭാഗത്തുള്ള വീട്ടു മുറ്റത്താണ് ഗീതുവിന് സർപ്പദംശനമേറ്റത്.
വീടിന് പുറത്തുള്ള പക്ഷിക്കൂട്ടിൽ നിന്ന് കിളികൾ കൂട്ടത്തോടെ
ഒച്ചവെക്കുന്നതുകേട്ട് കിളിക്കൂടിനടുത്തെത്തിയ ഗീതു കിളിക്കൂടിന് മുകളിൽ
വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് ഇടതു കൈ കൊണ്ട് വലിച്ചു മാറ്റുന്നതിനിടയിൽ, ഷീറ്റിനടിയിൽ കിടന്നിരുന്ന പാമ്പ് ഗീതുവിന്റെ ഇടതു കൈ വിരലിൽ ശക്തിയായി കടിച്ചു പറിക്കുകയായിരുന്നു.
വലിയ നീളമില്ലാത്തതും, ഉടൽ അടി ഭാഗം കടുത്ത മഞ്ഞ നിറത്തിലുള്ളതും,
പുറംഭാഗം നല്ല ചിത്രപ്പണികളുള്ളതുമായ പാമ്പ്. ഏതു ഗണത്തിൽപ്പെട്ടതാണെന്ന്
തിരിച്ചറിഞ്ഞിട്ടില്ല.
മുറിവിൽ നിന്ന് രക്തം വാർന്ന നിലയിൽ ഗീതുവിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിലെത്തിച്ചുവെങ്കിലും, ഈ സർക്കാർ ആതുരാലയം ഒക്ടോബർ 1– മുതൽ
കോവിഡ് രോഗ ചികിൽസാലയം മാത്രമാക്കി മാറ്റിയതിനാൽ സർപ്പദംശനമേറ്റ ഗീതുവിന്
ഇവിടെ ചികിൽസ ലഭിച്ചില്ല.
യുവതിയെ 30 കി. മീറ്റർ അകലെ കാസർകോട് നഗരത്തിലുള്ള സർക്കാർ ജനറൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗീതു തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി കേരള ഓൺലൈൻ ചാനൽ
സ്ഥാപനത്തിന്റെ എംഡിയാണ്.