നാട്ടിലിറങ്ങി ഭീതി പരത്തിയ കോവിഡ് രോഗിയെ പോലീസ് പിടികൂടി ആശുപത്രിയിലാക്കി വീണ്ടും ചാടിയ ടൈലർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ടൈലർ തൊഴിലാളിയായ യുവാവ് മദ്യാസക്തിയിൽ നാട്ടിൽ കറങ്ങി നാട്ടുകാരെ ഭീതിയിലാഴ്ത്തിയതിനെ തുടർന്ന് പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചെങ്കിലും, ഇയാൾ ആശുപത്രിയിൽ നിന്നും ചാടി.

പിന്നീട് ഒരു രാത്രിക്ക് ശേഷം കോവിഡ് രോഗിയെ മറ്റൊരിടത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ആശുപത്രിയിലാക്കി
നീലേശ്വരം തെരുവത്ത് സ്വദേശി രാജീവനാണ് 33, ആരോഗ്യ വകുപ്പിനും നാട്ടുകാർക്കൊപ്പം പോലീസിനെയും രണ്ട് ദിവസം വട്ടം കറക്കിയത്.


കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന രാജീവനെ, നാല് ദിവസം മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിനാൽ തെരുവത്ത് കേന്ദ്രീകരിച്ച് തയ്യൽ ജോലി ചെയ്യുന്ന രാജീവന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും, ഇദ്ദേഹത്തോട് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും, ഇത് വക വെയ്ക്കാതെ നീലേശ്വരം ടൗണിലും പരിസരങ്ങളിലും കറങ്ങി നടക്കുകയായിരുന്നു.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പും പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ രാജീവനെ വ്യാഴാഴ്ച വൈകീട്ട് നീലേശ്വരത്ത് കണ്ടെടുത്തുകയും, പോലീസ് യുവാവിനെ രാത്രി 9 മണിയോടെ ജില്ലാശുപത്രിയിലെത്തിക്കുകയും ചെയ്തു.
ജില്ലാശുപത്രി കോവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട രാജീവൻ ഒരു മണിക്കൂറിന് ശേഷം ആശുപത്രിയിൽ നിന്നും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

രാത്രി മുഴുവൻ ഇയാൾക്ക് വേണ്ടി പോലീസ് സഹായത്തോടെ നാട്ടുകാർ പകൽ മുഴുവൻ തിരച്ചിൽ നടത്തി. വെള്ളിയാഴ്ച രാത്രി 10 മണിയോടെ നീലേശ്വരം അഡീഷണൽ എസ്ഐ, മോഹനന്റെ നേതൃത്വത്തിൽ നീലേശ്വരം ചെറയ്ക്ക് സമീപം കണ്ടെത്തുകയായിരുന്നു.
ഈ സമയം യുവാവ് മദ്യ ലഹരിയിലായിരുന്നു. രാത്രി തന്നെ രാജീവനെ സുരക്ഷിതമായി ജില്ലാശുപത്രി കോവിഡ് ആശുപത്രിയിലാക്കി.
ബോധപൂർവ്വം കോവിഡ് രോഗം പരത്താൻ ശ്രമിച്ചതിന് രാജീവനെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തു. കോവിഡ് നെഗറ്റീവായതിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

LatestDaily

Read Previous

ബേക്കൽ വിദ്യാർത്ഥിനിയെ മംഗളൂരുവിൽ ലൈംഗീകമായി പീഡിപ്പിച്ചു, മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയെ പോലീസ് തിരയുന്നു

Read Next

ബാല ലൈംഗികത പകർത്തിയ മൂന്നുപേർ റിമാന്റിൽ നിരവധി മൊബൈൽ ഫോണുകൾ പിടികൂടി