ഗർഭിണികളെ പ്രവേശിപ്പിക്കാൻ നിർദ്ദേശമില്ല: സ്വകാര്യാശുപത്രി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ഇന്ന് കോവിഡ് ആശുപത്രിയായി മാറിയതോടെ, ഗർഭിണികളിലും ഇതര രോഗികളിലും തികഞ്ഞ അനിശ്ചിതത്വവും ആശങ്കയും.
ഇന്ന് ജില്ലാ ആശുപത്രിയിലെത്തിയ ഗർഭിണികൾ പലരെയും ജില്ലാ ആശുപത്രി അധികൃതർ പ്രസവ ചികിൽസയ്ക്ക് കാഞ്ഞങ്ങാട് പഴയ ബസ്്സ്റ്റാന്റിന് പിറകിലുള്ള ലക്ഷ്മി മേഘൻ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു.


ലക്ഷ്മി മേഘൻ ആശുപത്രിയിലെത്തിയ ഗർഭിണികളെ ഈ ആശുപത്രി അധികൃതർ അവിടെ പ്രവേശിപ്പിച്ചതുമില്ല.
സർക്കാർ ആശുപത്രിയിൽ നിന്നാണ് ഗർഭിണികളെ ലക്ഷ്മി മേഘൻ ആശുപത്രിയിലേക്ക് അയച്ചതെന്ന് അറിയിച്ചപ്പോൾ, അക്കാര്യം തങ്ങൾക്കറിയില്ലെന്നും, സർക്കാർ ആശുപത്രിയിലെത്തുന്ന ഗർഭിണികളെ ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള യാതൊരു നിർദ്ദേശവും തങ്ങൾക്ക് ഇതുവരെ ലഭിച്ചില്ലെന്നും ലക്ഷ്മി മേഘൻ ആശുപത്രി അധികൃതർ വെളിപ്പെടുത്തി.


ഇതുമൂലം ഇന്ന് പ്രവസ ചികിൽസ തേടിയെത്തിയ രണ്ടോളം ഗർഭിണികൾ കാഞ്ഞങ്ങാട്ടെ മറ്റ് സ്വാകാര്യാശുപത്രികളിൽ ചികിൽസ തേടി.ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും, പുതുതായി ആശുപത്രിയിലെത്തുന്ന ഗർഭിണികളെ പ്രസവ ചികിൽസയ്ക്ക് ലക്ഷ്മി മേഘൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും, ജില്ലാ ആശുപത്രി അധികൃതർ ഒരു മാസമായി പുറത്തു വിടുന്നുവെങ്കിലും, ലക്ഷ്മി മേഘനിൽ ഗർഭിണികളെ പ്രവേശിപ്പിക്കുന്നതിനുള്ള യാതൊരു ധാരണയും ജില്ലാ ആരോഗ്യ വിഭാഗം ഇനിയും സ്വീകരിച്ചിട്ടില്ലെന്ന് ലക്ഷ്മി മേഘനിൽ ഗർഭിണികളെ തിരിച്ചയച്ച സംഭവം വെളിപ്പെടുത്തുന്നു.

Read Previous

ജില്ലാശുപത്രിയിൽ 21 കോവിഡ് രോഗികൾ

Read Next

ഗ്യാസ് ചോർന്ന് തീപ്പിടിച്ച് വീട്ടമ്മ മരണപ്പെട്ടു