5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ 100 ലാബ്

ന്യൂഡൽഹി: രാജ്യത്ത് 5 ജി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ് കോളേജുകളിൽ 100 ലാബുകൾ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കളെയും സാങ്കേതിക സംരംഭങ്ങളെയും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) വികസനത്തിനായി മൂന്ന് കേന്ദ്രങ്ങളും തുറക്കും.

മറ്റു പ്രഖ്യാപനങ്ങൾ:

1)പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ അനുവദിക്കും

2)സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പകൾ നൽകും

3)2023–24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും

4)പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി അനുവദിക്കും

K editor

Read Previous

14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും തൃഷയും’ദളപതി 67’ലൂടെ ഒന്നിക്കുന്നു

Read Next

‘ഓൾഡ് പൊളിറ്റിക്കൽ’; ബജറ്റ് അവതരണത്തിനിടെ ചിരി പടർത്തി ധനമന്ത്രിയുടെ നാവ്പിഴ