ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തുടനീളം 100 5ജി ലാബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നയിടമായും, നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാവും ഇവയില്‍ ചിലതെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനം മന്ത്രി പറഞ്ഞു.
എല്ലാ ടെലികോം സേവന ദാതാക്കൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെറുകിട സംരംഭകരുടെയും സ്റ്റാർട്ട് അപ്പുകളുടെയും ഊർജ്ജം ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഗുണകരമാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
2022 ലെ കരട് ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ബിൽ സംബന്ധിച്ചും അദ്ദേഹം പ്രതികരണം തേടി.