ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം; പാർട്ടികൾ ഊർജിത പ്രചാരണത്തിൽ

ഗുജറാത്ത്: ഗുജറാത്തിൽ വോട്ടെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ അതി ഗംഭീര പ്രചാരണത്തിലാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ‘കാർപ്പറ്റ് ബോംബിങ്’ പരിപാടിയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്.

ചെറിയ യോഗങ്ങളിലും വീടുവീടാന്തരം കയറിയുള്ള പ്രചാരണങ്ങളിലുമാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.

Read Previous

എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം അനുവദിച്ചു

Read Next

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം ജിദ്ദ മുൻ കെഎംസിസി നേതാവ് അറസ്റ്റിൽ