സ്കൂൾ ഗ്രണ്ടിൽ തൂങ്ങി മരിച്ചത് പോക്സോ പ്രതി

നീലേശ്വരം   : നീലേശ്വരം നഗര മധ്യത്തിലുള്ള രാജാസ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ മരത്തിൽ പട്ടാപ്പകൽ തൂങ്ങി മരിച്ചത് പോക്സോ കേസ് പ്രതി.

നീലേശ്വരം പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി മടിക്കൈ മൂന്ന് റോഡിലെ  ബാലകൃഷ്ണനാണ് 52, ആഗസ്റ്റ് 22ന് ശനിയാഴ്ച  പകൽ  രാജാസ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ മരത്തിൽ കെട്ടിത്തൂങ്ങിയത്.

ആശാരിപ്പണിക്കാരനായ ബാലകൃഷ്ണൻ  പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ 2018 ലാണ് നീലേശ്വരം പോലീസിൽ കേസ് റജിസ്റ്റർ ചെയ്ത് കുറച്ചുകാലം ഇദ്ദേഹം ജയിലിലായിരുന്നു    

പരേതന്റെ ഭാര്യ: പുഷ്പ .മക്കൾ: അഭിലാഷ്, അനുരാധ മരുമക : അജേഷ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക്  കൈമാറി. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

ബലാത്സംഗക്കേസ് ഒത്തുതീർക്കാൻ അമ്പലത്തറ പോലീസ് ശ്രമിച്ചു

Read Next

ഇനി കൊറോണയ്ക്കൊപ്പം ജീവിക്കാം