സിനിമാ മേഖല സജീവമാകുന്നു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി

കൊച്ചി: കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ഇളവുകൾ അനുവദിച്ച് കിട്ടയതോടെ പതിയെ പതിയെ സജീവമാകുകയാണ് സംസ്ഥാനത്തെ സിനിമാ മേഖല. ലോക്ക് ഡൗൺ ഇളവുകളുടെ ചുവട് പിടിച്ച് എഡിറ്റിംഗ്, ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് തുടങ്ങിയത്. സുരക്ഷാ മുൻകരുതലുകളെല്ലാമെടുത്താണ് ജോലികൾ പുരോഗമിക്കുന്നത്. ആഴ്ചകളായി സിനിമാ മേഖലയാകെ അടഞ്ഞ് കിടന്നതിനാൽ കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.


26 സിനിമകളായിരുന്നു ലോക്ഡൗണിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനായി കാത്തിരുന്നത്. എഡിറ്റിംഗ്, ഡബ്ബിംഗ്, സൗണ്ട് മിക്സിംഗ്, കളര്‍ കറക്ഷൻ, ഗ്രാഫിക്സ് ജോലികളെല്ലാം കഴിഞ്ഞ് ചിത്രം തയ്യാറായാലും എന്ന് റിലീസ് ചെയ്യാനാകുമെന്ന് ആര്‍ക്കും ധാരണയില്ല. ലോക്ഡൗണിന് മുമ്പേ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ കഴിഞ്ഞിരുന്ന മോഹൻലാല്‍ – പ്രിയദര്‍ശൻ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, മമ്മൂട്ടിയുടെ വണ്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ റിലീസിനായി കാത്തിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം തുടങ്ങിയെങ്കിലും തിയറ്ററുകൾ തുറക്കുന്ന കാര്യത്തിലടക്കം വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

Read Previous

ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Read Next

ഡോക്ടർ അബ്ദുൾ ലത്തീഫിന്റെ മൃതദേഹം മറവു ചെയ്തു