പ്രവാസികളുമായി റിയാദിൽ നിന്നു കോഴിക്കോട്ടേക്ക് വിമാനം പുറപ്പെട്ടു

Air India Express

റിയാദ്: സൗദിയിൽ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം പുറപ്പെട്ടു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ- 922 വിമാനം യാത്രതിരിച്ചത്. നിശ്ചിത സമയത്തിൽ നിന്ന് 20 മിനിറ്റ് വൈകി പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഈ വിമാനത്തിൽ അഞ്ചു വിമാന ജീവനക്കാർ അടക്കം ആകെ 152 യാത്രക്കാരുള്ളത്. ഇതിൽ 4 പേർ കുട്ടികളാണ്.

170 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഗർഭിണികളും ദുരിതത്തിലായ തൊഴിലാളികളുമാണ് യാത്രക്കാർ. വിമാനത്താവളത്തിൽ യാത്രക്കാർക്ക് കോവിഡ്–19 തെർമൽ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള കോവിഡ് പരിശോധനകൾ റിയാദ് യാത്രക്കാരിൽ നടത്തിയിട്ടില്ല. ആദ്യ വിമാനത്തിൽ ഉൾപ്പെട്ടവർ ഏറെയും ഗർഭിണികളാണ്. അധികപേരും ആരോഗ്യ മാന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നഴ്‌സുമാരും തനിച്ച് ജീവിച്ചിരുന്നവരുമാണ്.

റിയാദിന് പുറമെ അൽ ഹസ്സ, ദവാദ്മി, അൽ ഖസീം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്. മലബാറിലെ കോഴിക്കേട്ടേക്ക് ആണ് വിമാനമെങ്കിലും കേരളത്തിന്റെ തെക്കേ അറ്റത്തുള്ളവരും നാട്ടിലെത്താനുള്ള അവസരം ഉപയോഗപ്പെടുത്തി. നാട്ടിലെത്തിയാൽ ഗർഭിണികൾക്ക് വീട്ടിലേക്ക് പോകാമെന്ന് നിർദേശമുണ്ടെങ്കിലും ഇത്രയും ദൂരം സഞ്ചരിക്കേണ്ടവർ എങ്ങനെ വീട്ടിലെത്തും എന്നു സംബന്ധച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കോട്ടയത്തുള്ള ചില യാത്രക്കാർ പറഞ്ഞു.

LatestDaily

Read Previous

വസ്ത്രങ്ങൾ വാങ്ങാൻ ആളില്ല നഗരത്തിലെ 8 തുണിക്കടകൾ പൂട്ടി

Read Next

യുവാവിന്റെ മാതാവ് ആനന്ദാശ്രമം ജീവനക്കാരി