റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കും

കാഞ്ഞങ്ങാട്: ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ ട്രെയിനുകളിൽ ആളുകൾ മടങ്ങിവരുന്ന സാഹചര്യത്തിൽ കോവിഡ്-19 രോഗബാധിതരെ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശ്ശനമാക്കും. വിമാനത്താവളങ്ങളിൽ പ്രവാസികളെ സ്വീകരിച്ചതിന് സമാനമായ നടപടികളായിരിക്കും റെയിൽവേ സ്റ്റേഷനിലും നടപ്പിലാക്കുന്നത്.

കോവിഡ്-19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ വെരിഫിക്കേഷന് വിധേയമാക്കുകയാണ് ആദ്യ നടപടി. സ്വയം പൂരിപ്പിച്ച ഫോറങ്ങൾ റെയിൽവേ സ്റ്റേഷനിൽ എല്ലാ യാത്രക്കാരിൽ നിന്നും സ്വീകരിക്കും. ശേഷം സ്ക്രീനിങ്ങിന് വിധേയമാക്കിയാൽ മാത്രമെ പുറത്തേക്ക് പോകാൻ അനുവദിക്കുകയുള്ളു.

മറ്റു സംസ്ഥാനങ്ങളിൽ രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രെയിനിൽ വരുന്ന എല്ലാവരെയും ട്രാക്ക് ചെയ്യാനാണ് പരിശോധന നടപടികൾ കർശ്ശനമാക്കുന്നതെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. എല്ലാ സ്റ്റേഷനുകളിലും ഒരു വാതിലിലൂടെ പ്രവേശനവും മറ്റൊരു വാതിലിലൂടെ പുറത്തേക്ക് പോകാനുമുള്ള വഴിയും ക്രമീകരിക്കും.

LatestDaily

Read Previous

പുല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Read Next

പൂട്ട് തുറന്ന് കേരളം